തൃശൂര്‍: തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ അഞ്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒല്ലൂര്‍ വൈലോപ്പള്ളി കോളേജില്‍ വ്യാഴാഴ്ച എ.ഐ.എസ്.എഫ് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേളേജിനകത്ത് എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പിരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇവരെ കാണുന്നതിനായി എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും നേതാക്കള്‍ എത്തി. എന്നാല്‍ ആ സമയത്ത് അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരും
ഇവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പിന്നീട് പൊലീസ് ഇവിടെയെത്തി ലാത്തി വീശി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനിള്ള ശ്രമവും നടത്തി.
എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണ് സംഭവത്തില്‍ ഇടപെടുന്നതെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും പ്രവര്‍ത്തകരെ മാത്രമാണ് പൊലീസ് ലാത്തി വീശി ഓടിച്ചതെന്നും അവരെ മാത്രമാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് സി.പി.ഐ നേതൃത്വം ആരോപിക്കുന്നത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പരിക്കേറ്റവരെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെത്തിച്ച് അവിടെ ഉപരോധ സമരം നടത്താനാണ് സി.പി.ഐയുടെ തീരുമാനം.
CONTENT HIGHLIGHTS: SFI-AISF clash at Thrissur district hospital