തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി മോഹനന്‍ കുന്നുമ്മലിനെ പുനര്‍ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ.
‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്’ എന്നെഴുതിയ ബാനര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ സ്ഥാപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു പ്രോഗ്രാമിന് പങ്കെടുക്കാന്‍ ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ (ചൊവ്വാഴ്ച്ച) സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സമാനമായ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ സ്ഥലതെത്തിയ പൊലീസ് ഈ ബാനറുകളെല്ലാം അഴിച്ച് മാറ്റുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും ബാനര്‍ സ്ഥാപിച്ച് ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
ഒക്ടോബര്‍ പത്തിനാണ് ആരോഗ്യ സര്‍വകലാശാല വി.സിയായി മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടിക്കൊണ്ടുള്ള പുനര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിക്കുന്നത്.
മോഹനന്‍ കുന്നുമ്മല്‍ ഈ മാസം വിരമിക്കാനിരിക്കവെയാണ് പുതിയ ഉത്തരവ്. ഇതോടെ അഞ്ച് വര്‍ഷമോ 70 വയസ് പൂര്‍ത്തിയാക്കുന്നത് വരെയോ മോഹനന്‍ കുന്നുമ്മലിന് വി.സിയായി തുടരാം. ആരോഗ്യ സര്‍വകലാശാലയ്ക്ക് പുറമെ കേരള സര്‍വകലാശാലയുടെ അധിക ചുമതല കൂടിയുണ്ട് ഇദ്ദേഹത്തിന്.
വി.സിക്ക് പുനര്‍ നിയമനം നല്‍കാവുന്നാതാണെന്നും പ്രായമോ സെര്‍ച്ച് കമ്മിറ്റിയോ ബാധകമല്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയെണ് നിയമനം ശെരിവെച്ച് ഉത്തരവിറങ്ങുന്നത്.
ഇതോടെ വി.സിയായി പുനര്‍ നിയമനം കിട്ടുന്ന രണ്ടാമത്തെ വ്യക്തിയായി മോഹനന്‍ കുന്നുമ്മല്‍ മാറി. ആദ്യ വി.സി കണ്ണൂര്‍ സവ്വകലാശാല പ്രൊഫസര്‍ ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനത്തിനായി സര്‍ക്കാര്‍ ഗവര്‍ണറെ സ്വാധീനിച്ചു എന്ന കാരണത്താല്‍ സുപ്രീം കോടതിനിയമനം തടയുകയായിരുന്നു.
Content Highlight: SFI again against Governor; ‘Sanghi Chancellor Go Back’ banner and protest