ചിത്രത്തിന്റെ പേരില്‍ ഹിന്ദു സ്വാഭിമാന്‍ സംഘം എന്ന സംഘടനയുടെ പ്രസിഡന്റ് ഭീഷണി മുഴക്കിയതായി ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം സനല്‍കുമാര്‍ പറഞ്ഞിരുന്നു.
കൊച്ചി: “സെക്സി ദുര്‍ഗ” ചിത്രത്തിന്റെ പേരില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് നേരെ വീണ്ടും ഭീഷണി. അഗ്നിവീര്‍ എന്ന സംഘടനയുടെ പേരില്‍ സഞ്ജീവ് നെവാര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ പരസ്യഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ “സെക്സി ദുര്‍ഗ” മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഭീഷണിമുഴക്കുന്നവരുടെ ആരോപണം.