തിരുവന്തപുരം: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്സി ദുര്‍ഗ്ഗയ്ക്ക് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക പ്രദര്‍ശനാനുമതി.
ചിത്രത്തെ മത്സരവിഭാഗത്തില്‍ ഉള്‍പ്പടുത്താത്തതില്‍ പ്രതിഷേധിച്ച് ചലച്ചിത്രമേളയില്‍ നിന്ന് സെക്സി ദുര്‍ഗ്ഗയെ സംവിധായകന്‍ തന്നെ പിന്‍വലിച്ചിരുന്നു.
സെക്സി ദുര്‍ഗ്ഗയ്ക്ക് പ്രത്യേക പ്രദര്‍ശനാനുമതി നല്‍കുന്നുവെന്ന വിവരം ചലച്ചിത്ര അക്കാദമി ചെയര്‍മാനും, സംവിധായകനുമായ കമല്‍ മാധ്യമങ്ങളെ അറിയിച്ചു. തികച്ചും രാഷ്ട്രീയ തീരുമാനമാണ് സെക്സി ദുര്‍ഗ്ഗ പോലുള്ള ചിത്രങ്ങളുടെ നിരോധനത്തിന് പി്ന്നിലെന്ന് കമല്‍ അഭിപ്രായപ്പെട്ടു.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സെക്സി ദുര്‍ഗ്ഗയയ് ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തിയിരുന്നു.
ഇതിനെതിരെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
സെക്സി ദുര്‍ഗ്ഗ കുടാതെ മറാത്തി ചിത്രമായ ന്യൂഡ്, പാകിസ്ഥാനി ചിത്രമായ സാവന്‍ തുടങ്ങിയവ മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ജൂറി തലവനായിരുന്ന സുജോയ് ഘോഷ് സ്ഥാനം രാജി വച്ചിരുന്നു. മാത്രമല്ല ഹൈക്കോടതി വിധി മറികടന്ന് ചിത്രം ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനും ജൂറി തയ്യാറായില്ല.