| Tuesday, 29th June 2021, 2:31 pm

നാല് മാസത്തിനിടെ 1,225 പോക്‌സോ കേസുകള്‍; സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ 1225 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ഏപ്രില്‍ മുതല്‍ 4,707 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ പേരില്‍ 1,080 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2019ല്‍ 1149 കേസുകളാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പകുതിയോളം കേസുകള്‍ കഴിഞ്ഞ നാല് മാസത്തിനിടെ കേരളത്തിലുണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 140 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മലപ്പുറം 184, കൊല്ലം 119, തൃശ്ശൂര്‍ 119, കോഴിക്കോട് 105 എന്നിങ്ങനെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

2021 ഏപ്രില്‍ വരെയള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്.

ഈ കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ 784 പീഡന കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 1807 ആയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Sexual violence against women and children is reported to be on the rise in the state

We use cookies to give you the best possible experience. Learn more