റോം: ഇറ്റലിയില്‍ ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് സ്തീകളെ പറ്റിക്കുകയും വെബ്ക്യാമറ വഴി ലൈംഗിക കുറ്റകൃത്യം നടത്തുകയും ചെയ്തയാള്‍ക്കെതിരെ കേസ്.
ഇറ്റാലിയന്‍ പൊലീസ് വെള്ളിയാഴ്ച പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി.
നിരവധി സ്ത്രീകളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ ചോര്‍ത്തുകയും നിരവധി സ്മാര്‍ട്ട് ഫോണുകളും മെമ്മറി കാര്‍ഡുകളും 40 വയസുകാരനായ പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പല ആവശ്യങ്ങള്‍ക്കായി രാജ്യത്തെ വിവിധ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിക്കുകയും അവരെ ബന്ധപ്പെട്ട്, അവര്‍ക്ക് വജൈനയില്‍ അണുബാധ ഉണ്ടെന്ന് കണ്ടെത്തിയതായി പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് പ്രതി ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
അണുബാധ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ ഓണ്‍ലൈനായി ഗൈനക്കോളജിക്കല്‍ എക്‌സാമിനേഷന്‍ നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു പ്രതി ചെയ്തത്.
സൂം, ഹാങ്ങൗട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്ത്രീകളോട് വീഡിയോ കോള്‍ ചെയ്യാന്‍ പറയുകയും അണുബാധ സ്ഥിരീകരിക്കുന്നതിന് സ്വകാര്യഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു പ്രതി.
ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ലധികം സ്ത്രീകള്‍ ഇയാളുടെ ലൈംഗിക തട്ടിപ്പിനിരയായെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീകളുടെ ജനന തീയതിയും ജനിച്ച സ്ഥലവും അറിഞ്ഞുവെച്ച് അത് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sexual predator poses as Gynecologist, scams 400 Italian women through webcam