| Monday, 23rd December 2024, 8:02 am

മൃതദേഹവുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്‌പൂർ: ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ അനുസരിച്ച്, മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.  ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 376-ാം വകുപ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമവും ഇര ജീവിച്ചിരിക്കുമ്പോൾ മാത്രമേ ബാധകമാകൂ എന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.

മൃതദേഹം ബലാത്സംഗം ചെയ്യുന്നത് (നെക്രോഫീലിയ) ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും, അത് ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിതിൻ യാദവ്, നീൽകാന്ത് നാഗേഷ് എന്നിവരാണ് പ്രതികൾ.

നിതിൻ യാദവ് ചെയ്ത കുറ്റകൃത്യത്തിൻ്റെ തെളിവുകൾ നശിപ്പിച്ചതാണ് നീൽകാന്ത് നാഗേഷിനെതിരെയുള്ള കുറ്റം. നിതിൻ യാദവ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി നിതിൻ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഹൈക്കോടതിയുടെ വിധി പ്രകാരം, അന്തസ്സോടെ മരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 നെക്രോഫീലിയ ലംഘിക്കുന്നു. അതിനാൽ, ബലാത്സംഗക്കേസിൽ യാദവിൻ്റെ ശിക്ഷ ബെഞ്ച് ശരിവച്ചു.

ഇതിനെതിരെ യാദവ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി. തുടർന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി വിധിച്ചു.

‘പ്രതി ചെയ്ത കുറ്റകൃത്യം മൃതദേഹം ബലാത്സംഗം ചെയ്യുക എന്നതാണ്. ഇത് ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നത്തിൽ വെച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിൽ ഒന്നാണെന്നതിൽ സംശയമില്ല. എന്നാൽ ഐ.പി.സി സെക്ഷൻ 363, 376 (3), പോക്‌സോ നിയമത്തിലെ സെക്ഷൻ 6, 2012 എന്നിവ പ്രകാരം പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം പ്രതി ബലാത്സംഗം ചെയ്തിരിക്കുന്നത് മൃതദേഹത്തിനെയാണ്. മേൽപ്പറഞ്ഞ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ ഇര ജീവനോടെയിരിക്കണം,’ കോടതി പറഞ്ഞു.

മൃതദേഹം ബലാത്സംഗം ചെയ്‌തയാളെ മറ്റ് കുറ്റങ്ങൾക്ക് ശിക്ഷിച്ചെങ്കിലും ബലാത്സംഗ കുറ്റത്തിൽ നിന്നും കോടതി പ്രതിയെ കുറ്റവിമുക്തനാക്കി.

Content Highlight: Sexual intercourse with dead person not rape: Chhattisgarh High Court

We use cookies to give you the best possible experience. Learn more