Kerala News
ലൈംഗികാതിക്രമ പരാതി; സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 30, 05:54 pm
Friday, 30th October 2020, 11:24 pm

കട്ടപ്പന: വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്.

ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ യുവതിയുടെയും സി.കെ കൃഷ്ണന്‍ കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

സി.കെ കൃഷ്ണന്‍കുട്ടി തെറ്റുകാരനാെണന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യുട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sexual harassment complaint; CPI state council member CK Krishnankutty was demoted