| Friday, 29th June 2018, 12:48 pm

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; കൂടുതല്‍ തെളിവുകളുമായി പരാതിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കൂടുതല്‍ തെളിവുകളുമായി പരാതിക്കാരന്‍. നിരണം ഭദ്രാസനം നിയമിച്ച മൂന്നംഗ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന്‍ കൈമാറി.

യുവതിയുമായി വൈദികര്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍, വാട്‌സാപ്പ് സംഭാഷണങ്ങള്‍, ഹോട്ടല്‍ ബില്ലുകള്‍ എന്നിവയുടെ വിവരങ്ങളാണ് കൈമാറിയത്.

ആരോപണവിധേയരായ അഞ്ച് വൈദികരില്‍ മൂന്നുപേരും നിരണം ഭദ്രാസനത്തില്‍ ജോലി ചെയ്യുന്നവരാണ്.

ALSO READ: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ; റീത്ത് വെച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം

അതേസമയം പൊലീസ് തെളിവുകള്‍ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. നേരത്തെ വൈദികര്‍ക്കെതിരായ ആരോപണം അന്വേഷിക്കാന്‍ കൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ALSO READ: ജാമിയ മിലിയ യൂണിവേസിറ്റിയില്‍ കര്‍ഫ്യൂ സമയം മാറ്റാന്‍ പെണ്‍കുട്ടികളുടെ സമരം; സമരം നിരോധിച്ച് യൂണിവേഴ്‌സിറ്റി

വി.എസ് ഡി.ജി.പിയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ലൈംഗികാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പൊലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പൊലീസ് പറഞ്ഞിരുന്നത്.

ALSO READ: വലംപിരിശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ദീപാ നിശാന്ത്

എന്നാല്‍ ക്രൈംബ്രാഞ്ചിനെ ചുമതലയേല്‍പ്പിച്ചതോടെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യവും തെളിയുന്നുണ്ട്. പരാതിക്കാരിയുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണം സാധ്യമാകുകയുള്ളു.

നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം.

ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more