ന്യൂദല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാത്രിക്രമങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ദ്ധനവെന്ന് പഠനങ്ങള്‍. ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു എന്ന സംഘടന നടത്തിയ വിശകലനത്തിലാണ് കണക്കുകള്‍ പുറത്ത് വന്നത്.
2006ല്‍ 18,967 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പോള്‍ 2016ല്‍ 106,958 ആയി വര്‍ദ്ധിച്ചെന്നാണ് സി.ആര്‍.വൈ റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍ പ്രദേശിലാണ് കുട്ടികള്‍ക്കെതിരെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സംഘടന വ്യക്തമാക്കുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 15 ശതമാനത്തോളം ഉത്തര്‍പ്രദേശിലാണ് നടക്കുന്നത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് തൊട്ടുപിറകിലുള്ളത്.
“11 സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ 50 ശതമാനവും ലൈംഗികാതിക്രമങ്ങളാണ്. 25 സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൂന്നില്‍ ഒന്ന് ലൈംഗികാതിക്രമമാണ്.” – സി.ആര്‍.വൈ പറയുന്നു.
ഓരോ 15 മിനിറ്റിലും ഏതെങ്കിലുമൊരു കുട്ടിക്കെതിരെ ഇന്ത്യയില്‍ ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്‌സോ നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ 33 ശതമാനവും ലൈംഗിക അതിക്രമങ്ങളാണെന്നതും ഞെട്ടിക്കുന്നതാണ്.
കുട്ടികള്‍ക്കെതിരെ രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ജമ്മു കാശ്മീരിലെ കഠ്വയില്‍ മുസ്‌ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കത്തുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കുട്ടികള്‍ കൂടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുണ്ട്.