കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവരെക്കതിരെയാണ് പരാതി.
കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവരെക്കതിരെയാണ് പരാതി.
ഇന്‍ഫോ പാര്‍ക്ക് പൊലീസ് രണ്ടുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.
നടിയുടെ പരാതി പ്രകാരം നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ് നടി പരാതി അറിയിച്ചത്. എസ്.ഐ.ടിയുടെ നിര്‍ദേശം പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇന്‍ഫോ പാര്‍ക്ക് പൊലീസ് പിന്നീടിത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. Updating..
Content Highlight: sexual assault; The actress filed a complaint against Biju Sopanam and SP Sreekumar