തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസിനെതിരെയാണ് കേസ്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കണമെന്ന് ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമെന്ന നിലയ്ക്ക് സര്‍വകലാശാലയില്‍ നിന്നും ഉയരുന്ന ഇത്തരം പരാതികള്‍ ഗൗരവകരമാണ്. വിഷയം ഗൗരവപൂര്‍വം അന്വേഷിച്ചു മാതൃകപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് എ.കെ.ആര്‍.എസ്.എ. ആവശ്യപ്പെട്ടത്.
അധ്യാപകനെതിരെ യുവതി ആദ്യം സര്‍വ്വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റിയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അധ്യാപകനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sexual assault case against professor at Calicut University