| Saturday, 5th January 2019, 4:55 pm

ലൈംഗികാരോപണം: നിർമ്മാതാവ് വൈശാഖ് രാജനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് നിർമ്മാതാവിനെതിരെ കേസ്. നിർമ്മാതാവ് വൈശാഖ് രാജനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 25 വയസ്സുകാരിയായ തൃശൂർകാരി യുവതി നൽകിയ പരാതിയിന്മേലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.

ദിലീപ് ചിത്രം റിംഗ്മാസ്റ്റർ, റോൾ മോഡൽസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് വൈശാഖ് രാജൻ. കുഞ്ചാക്കോ ബോബനും അനു സിതാരയും മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച “ജോണി ജോണി യെസ് അപ്പ”യാണ് വൈശാഖ് രാജൻ നിർമ്മിച്ച അവസാന ചിത്രം.

Also Read ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ വരാം: നിലപാട് തിരുത്തി കടകംപള്ളി സുരേന്ദ്രന്‍

കേസിനെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെങ്കിലും പ്രതികരിക്കാൻ നോർത്ത് പോലീസ് സ്റ്റേഷൻ എസ്‌.ഐ. വിസ്സമ്മതിച്ചുവെന്ന് “സമയം” റിപ്പോർട്ട് ചെയ്യുന്നു. “വിവരങ്ങൾ പങ്കിടാൻ പരിമിതിയുണ്ട്” എന്നായിരുന്നു എസ്.ഐയുടെ പ്രതികരണം.

കൂടുതൽ വിവരങ്ങൾ സി.ഐയെ വിളിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതനുസരിച്ച് സി.ഐയെ വിളിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. തുടർന്ന് വീണ്ടും എസ്.ഐയെ വിളിച്ചപ്പോഴാണ് നിർമ്മാതാവിനെതിരെ കേസ് എടുത്ത വിവരം അദ്ദേഹം കൈമാറിയത്.

Also Read ജാതി പിശാചിന്റെ ആള്‍രൂപമാണ് തന്ത്രി; നാണമുണ്ടെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജി. സുധാകരന്‍

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു കതൃകടവിലുള്ള വൈശാഖ് രാജന്റെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. 2017ലാണ് ഈ സംഭവം നടക്കുന്നതെന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു. കേസിൽ എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

We use cookies to give you the best possible experience. Learn more