| Tuesday, 4th September 2018, 7:45 am

പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതി; സി.പി.ഐ.എം കേന്ദ്രനേതൃത്വം ഇടപെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവും ഷൊര്‍ണ്ണൂര്‍ എം.എല്‍.എയുമായ പി.കെ ശശിയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം ഇടപെടുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍.

രണ്ടാഴ്ച മുന്‍പാണ് ശശിക്കെതിരെ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

ALSO READ: ഫാസിസ്റ്റ് ബി.ജെ.പി തുലയട്ടെ; ബി.ജെപി തമിഴ്‌നാട് തലവനെതിരെ മുദ്രാവാക്യം വിളിച്ചതിന് യുവതിയെ ജയിലിലടച്ചു

ഇതിനെ തുടര്‍ന്ന് അവൈലബിള്‍ പി.ബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more