ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ നേതാവ്
Kerala News
ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 10:00 pm

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ നേതാവ്. എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് നേതാവ് തന്നോട് അപമര്യാദമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കാട്ടൂരിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ജീവന്‍ലാലിനെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കാണ് യുവതി പരാതി നല്‍കിയത്.

എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്റെ റൂമിലാണ് യുവതി പരീക്ഷ എഴുതാന്‍ കുടുംബ സമേതം താമസിച്ചിരുന്നത്.


Read:  മോഷ്ടാവെന്ന് ആരോപിച്ച് പതിനാറുകാരനെ തല്ലിക്കൊന്നു


പരീക്ഷ കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ജീവന്‍ലാല്‍ അപമാര്യാദയായി പെരുമാറിയതെന്ന് പരാതിയിലുണ്ട്. യുവതി പാര്‍ട്ടിയിലും പരാതിപ്പെട്ടിരുന്നു.

എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്ക് ദോഷമാണെന്നും ഡി.വൈ.എഫ്.ഐയിലേയ്ക്ക് വനിതകള്‍ വരില്ലെന്നും നേതൃത്വം നിലപാടെടുത്തതായും യുവതി ആരോപിക്കുന്നുണ്ട്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, ഇത്തരം ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന വിശദീകരണം.