2012ലാണ് സംഭവം നടന്നത്. ഓഫീസിലെ ക്ലര്‍ക്ക് ആയിരുന്ന എബ്രഹാം സാമുവലും തന്നെ പീഡിപ്പിച്ചതായും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് ബാബു കുഴിമറ്റം മോശമായി പെരുമാറിയത് എന്നും യുവതി ആരോപിക്കുന്നു. യുവതിയും അമ്മയും ചേര്‍ന്ന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം വിവാദമാവുമെന്ന് കണ്ടതോടെ യുവതിയെ ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
പീഡന പരാതിയില്‍ അന്ന് കേസെടുത്തിരുന്നെങ്കിലും അതില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും ബുക്ക് മാര്‍ക്ക് തൊഴിലാളി സംഘടനാ നേതാവും ആയിരുന്ന കെ.എസ് അനില്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യുവതിയുടെ മാതാവ് ആരോപിച്ചു.
നേരത്തെ ലെഗ്ഗിംഗ്‌സ് ധരിച്ച സ്ത്രീകള്‍ പുരുഷന് ലിംഗ ചലനമുണ്ടാക്കുന്നവരാണെന്ന് ബാബു കുഴിമറ്റം. “പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം” എന്ന മുന്നറിയിപ്പോടെ “പുരുഷന്റെ പുല്ലിംഗ ദോഷം” എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബു കുഴിമറ്റം നടത്തിയ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഏറെ വിവാദമായിരുന്നു.
കൂടുതല്‍ വായനയ്ക്ക്