| Friday, 16th April 2021, 9:43 am

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം; നിയമം പാസാക്കി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് ഫ്രാന്‍സ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമത്തിന് ഫ്രാന്‍സ് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി അംഗീകാരം നല്‍കി. ബില്‍ ഏകകണ്ഠമായാണ് സഭ പാസാക്കിയത്.

രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കാന്‍ ഫ്രഞ്ച് പാര്‍ലമെന്റ് തീരുമാനിച്ചത്.

നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കില്‍ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിര്‍മ്മാണം ആണിത്,’ ഫ്രഞ്ച് നീതിന്യായ വകുപ്പ് മന്ത്രി എറിക് ഡൂപോന്‍ഡ് മൊറേറ്റി പറഞ്ഞു.

ഇനി മുതല്‍ പതിനഞ്ച് വയസ്സായ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് വാദിക്കാന്‍ പ്രായപൂര്‍ത്തിയായ ഒരാളെയും അനുവദിക്കില്ലെന്നും എറിക് പറഞ്ഞു.

2018 മുതലാണ് ഫ്രാന്‍സില്‍ ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. അന്ന് മുതല്‍ തന്നെ തെരുവുകളില്‍ വെച്ച് സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sex Under 15 Consider As Rape Says France

We use cookies to give you the best possible experience. Learn more