കുട്ടികളെ പരിചരിക്കാനും, വീട്ടുജോലിക്കും ആളെ ആവശ്യമുണ്ടെന്ന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നത്. വെബ്ചാറ്റിലൂടെയും വെബ്ക്യാമറകളിലൂടെയുമാണ് ഇവരുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ഇത്തരക്കാര്‍ നേരിട്ട് പോയി ഇടപെട്ടാണ് പെണ്‍കുട്ടികളെ കെണിപ്പെടുത്തുന്നത്. എന്നാലിപ്പോള്‍ ഒരു ബട്ടന്‍ ക്ലിക്ക് ചെയ്ത് ഇവര്‍ ഇരകളെ നിയന്ത്രിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
റിസ്‌ക് കുറവും ലാഭം കൂടുതലുമായതിനാലാണ് ഇത്തരം സംഘങ്ങള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നാണ് വെയ്ന് റൈറ്റിന്റെ അഭിപ്രായം. ഇതിലൂടെ വര്‍ഷം 150 ബില്യണ്‍ ഡോളറോളമാണ് ഇത്തരം സംഘങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പില്‍ കണ്ടെത്തിയ 500,000 ഇരകളും റൊമാനിയ, ബള്‍ഗേറിയ, ഹംഗറി, ബ്രിട്ടന്‍, ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രമം വേണമെന്നും വെയ്ന് റൈറ്റ് ആവശ്യപ്പെട്ടു.