ജീവിതത്തില്‍ മറ്റെല്ലാ കാര്യത്തിലും എന്നപോലെ സെക്‌സിലും ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സന്തോഷകരമായ ലൈംഗിക ജീവിതം സാധ്യമാകൂ. അതിനു ചെയ്യേണ്ടത് എന്തെല്ലാമാണെന്നു നോക്കാം.
ശുചിത്വം പാലിക്കുക
വിയര്‍പ്പുനാറ്റവും വായനാറ്റവുമെല്ലാം ലൈംഗികബന്ധത്തിന്റെ സുഖം കെടുത്തും. അതിനാല്‍ സെക്‌സിനു മുമ്പ് വൃത്തിയായിരിക്കുക. ചിലപ്പോള്‍ അപ്രതീക്ഷമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സാഹചര്യമുണ്ടാവാം. അങ്ങനെയായാലും പെട്ടെന്നു ബാത്ത്‌റൂമില്‍ പോയി വൃത്തിയായി വരുന്നത് തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ക്ഷമിക്കും.
അടുത്തപേജില്‍ തുടരുന്നു
സെക്‌സിനിടെ പങ്കാളിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. സിനിമയിലും മറ്റും ഇത്തരം രംഗങ്ങള്‍ കാണാന്‍ ഭംഗിയുള്ളതാണെങ്കിലും ജീവിതത്തില്‍ വരുമ്പോള്‍ ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ വരും. ലൈംഗികബന്ധം ആസ്വദിക്കുന്നതിനിടെ വസ്ത്രത്തിനെന്താണ് സംഭവിക്കുന്നതെന്ന് പങ്കാളി ഒരുപക്ഷെ ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ അതിനുശേഷമാണ് ഏറെ ഇഷ്ടത്തോടെ വാങ്ങിയ വസ്ത്രം കീറിയതും മറ്റും ശ്രദ്ധയില്‍പ്പെടുക.
അടുത്തപേജില്‍ തുടരുന്നു
നിങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കോള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സെക്‌സിനിടെ ഫോണ്‍ റിങ്ങു ചെയ്യുന്നതെങ്കില്‍ ആ ഫോണ്‍ അറ്റന്റു ചെയ്യാം. അല്ലാത്ത വേളകളിലുള്ള ഫോണ്‍ കോളുകളും മറ്റു തടസങ്ങളും അവഗണിക്കുക. എന്നാല്‍ മുറിയുടെ വാതിലില്‍ ആരെങ്കിലും മുട്ടിയാല്‍ അത് ഇതുപോലെ അവഗണിക്കാന്‍ കഴിയില്ല. അത്തരം സമയമങ്ങളില്‍ ലൈംഗികബന്ധത്തില്‍ തടസ്സമുണ്ടാവുന്നത് അനുവദിക്കേണ്ടിവരും.
അടുത്തപേജില്‍ തുടരുന്നു
ലൈംഗികബന്ധത്തിലേര്‍പ്പെട്ടയുടന്‍ മുറിയില്‍ നിന്നു പുറത്തേക്ക് പോകുന്നത് അത്ര നല്ല ശീലമല്ല. പകരം ഒരാലിംഗനത്തിലൂടെയും മറ്റും അല്പനേരം കൂടി അവള്‍ക്കൊപ്പം ചിലവഴിക്കുക. മിക്ക സ്ത്രീകളും ഇതു പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ അല്പം റിലാക്‌സ് ചെയ്ത് നിങ്ങള്‍ ഉറക്കത്തിലേക്കു പോകുകയാണെങ്കില്‍ നിങ്ങള്‍ക്കും അത് ഏറെ ആസ്വാദ്യകരമായി തോന്നും.
അടുത്തപേജില്‍ തുടരുന്നു
സ്വാര്‍ത്ഥരാവാതിരിക്കുക
അടുത്തപേജില്‍ തുടരുന്നു
ലൈംഗിക ബന്ധം പോലെ തന്നെ പ്രധാനപ്പെട്ടതാണ് രതിപൂര്‍വ്വ കേളികളും. ഇത് പരസ്പരമുള്ള ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കും. സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും.
അടുത്തപേജില്‍ തുടരുന്നു
സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണാതിരിക്കുക.