ലോകം മുഴുവന്‍ ആരാധകരുള്ള നെറ്റ്ഫ്‌ളിക്‌സ് സീരിസാണ് സെക്‌സ് എജ്യുക്കേഷന്‍. സീരിസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതു മുതല്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ടെന്നും വൈകാതെ തന്നെ റിലീസ് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും സെക്‌സ് എജ്യുക്കേഷന് ഏറെ കാഴ്ചക്കാരുണ്ട്. യുവാക്കള്‍ക്കും കൗമാര പ്രായക്കാര്‍ക്കുമിടയില്‍ സീരിസ് വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.
സീരിസിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സെക്‌സ് എജ്യുക്കേഷന്‍ അഭിനേതാക്കളോട് സെക്‌സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ വര്‍ഷം അവസരം ഒരുക്കിയിരുന്നു. താരങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വളരെ വിചിത്രമായ സംശയങ്ങളാണ് സെക്‌സുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും അഭിനേതാക്കളെ തേടിയെത്തിയത്. സെക്‌സ് എജ്യുക്കേഷനില്‍ മേവ്, എറിക് എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എമ്മ മക്‌കേയും ഷൂട്ടി ഗാറ്റ്‌വയുമാണ് ചോദ്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയത്.
പോണ്‍ കണ്ടാല്‍ ഗര്‍ഭിണിയാകുമോയെന്നായിരുന്നു ഒരു ചോദ്യം. അറിയാതെ ഐ പില്‍ കഴിച്ചു പോയെന്നും അത് ആരോഗ്യത്തെ ബാധിക്കുമോയെന്നുമാണ് ഒരു പുരുഷന്‍ ചോദിച്ചത്.
ആസിഡിന്റെ അംശമുള്ള വസ്തുക്കള്‍ ഗര്‍ഭധാരണത്തെ തടയുമെന്ന് കേട്ടിട്ടുണ്ടെന്നും അതിനാല്‍ സെക്‌സിന് ശേഷം പെണ്‍സുഹൃത്തിന്റെ യോനിയിലേക്ക് ഓറഞ്ച് ജ്യൂസിന്റെ ചില തുള്ളികള്‍ ഒഴിക്കുന്നത് ഫലപ്രദമാകുമോയെന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. സ്വയം ബ്ലോജോബ് നല്‍കാനാകുമോയെന്നും സംശയങ്ങളുണ്ടായിരുന്നു.
പല സംശയങ്ങളോടും ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് എമ്മയും ഷൂട്ടിയും പ്രതികരിച്ചത്. സെക്‌സ് ടോയ്‌സിനെ കുറിച്ചും സ്വയംഭോഗം ചെയ്യുന്നതില്‍ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും മറ്റു ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇവര്‍ പറഞ്ഞു.
2019ല്‍ ഇറങ്ങിയ സമയത്ത് തന്നെ ഹിറ്റായിരുന്ന ഈ വീഡിയോ മൂന്നാം സീസണ്‍ ഇറങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sex Education actors answer to sex related questions from India, video