സെക്‌സ് സി.ഡി: തലയൂരാനാവാതെ ബി.ജെ.പി; മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ആറ് മന്ത്രിമാര്‍
national news
സെക്‌സ് സി.ഡി: തലയൂരാനാവാതെ ബി.ജെ.പി; മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ആറ് മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 06, 03:35 am
Saturday, 6th March 2021, 9:05 am

ബെംഗളൂരു: കര്‍ണാടകയിലെ സെക്‌സ് സി.ഡി വിവാദത്തിന് പിന്നാല തലവേദന ഒഴിയാതെ ബി.ജെ.പി.
ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറ് ബി.ജെ.പി മന്ത്രിമാര്‍.

സംഭവത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം. സി.ഡി വിവാദത്തില്‍ ബി.ജെ.പി മന്ത്രി രമേശ് ജാര്‍ക്കി ഹോളിയുടെ രാജിയുടെ പശ്ചാത്തലത്തിലാണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ബെംഗളൂരു സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

25 കാരിയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി നിരന്തരം പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പൊലീസിന് പരാതി ലഭിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കലഹള്ളി പരാതിയോടൊപ്പം മന്ത്രിയുടേയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും അടങ്ങിയ സിഡിയും നല്‍കിയിരുന്നു.

പുറത്തുവന്ന ക്ലിപ്പുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ രമേശ് ജാര്‍ക്കി ഹോളി മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sex CD Controversy, Updates