ദിവസവും സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പുതിയ പഠനങ്ങള്‍
Health
ദിവസവും സെക്‌സിലേര്‍പ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പുതിയ പഠനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th March 2018, 9:24 pm

സെക്‌സിനെ സംബന്ധിച്ചുള്ള സംശയങ്ങളും ധാരണകളും നിരവധിയാണ്. ഇപ്പോഴിതാ ദിവസവും സെക്‌സിലേര്‍പ്പെടുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുമായാണ്  ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നത്.

നിത്യേന ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിലൂടെ വ്യക്തികളില്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പുതിയപഠനങ്ങള്‍ പറയുന്നത്. ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്പിറ്റലിലെ വിദഗ്ധസംഘത്തിന്റെ പഠനറിപ്പോര്‍ട്ടിലാണ് ദിവസവും ഉള്ള സെക്‌സ് യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പറയുന്നത്.

ദിവസവും സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് അവരുടെ യഥാര്‍ഥ പ്രായത്തെക്കാള്‍ ചെറുപ്പം തോന്നുമെന്നും ഇതിലൂടെ യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പഠനസംഘം വിദഗ്ധനായ ഡോ.വീക്‌സ് പറയുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് ഗുണങ്ങള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിച്ചാല്‍ ആരോഗ്യം കൂടും; കൂട്ടത്തില്‍ സെക്‌സ് ഉപേക്ഷിച്ചാല്‍ ആരോഗ്യം കുറയുമെന്ന് പുതിയ പഠനങ്ങള്‍


നമ്മുടെ ശരീരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഊര്‍ജമാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ദിവസത്തില്‍ 30 മിനിട്ട് സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് 85 കലോറി ശരീരത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുരുക്കത്തില്‍ ശരീരത്തിലെ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗിക ബന്ധം മതിയാകുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത്.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സെക്‌സിലേര്‍പ്പെടുന്നവരില്‍ ഇമ്യുണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യം ഉയര്‍ന്നനിലയിലാകുന്നു. ജലദോഷം പോലുള്ള വൈറസ് ബാധകളില്‍ നി്ന്നും രക്ഷനേടാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.