| Friday, 20th April 2018, 10:37 am

'സെവാഗാണ് എന്നെ രക്ഷിച്ചത്'; വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെ സെവാഗിനു നന്ദി പറഞ്ഞ് ഗെയ്ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

മൊഹാലി: ഐ.പി.എല്ലില്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ക്രിസ് ഗെയ്‌ലിന്റെ ദിവസമായിരുന്നു. ഐ.പി.എല്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച ഗെയ്‌ലിന്റെ ഇന്നിംഗ്‌സ് തന്നെ ലേലത്തില്‍ തഴഞ്ഞ മറ്റ് ടീമുകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു.

63 പന്തില്‍ 103 റണ്‍സെടുത്ത ഗെയ്‌ലിന്റെ മികവിലായിരുന്നു പഞ്ചാബ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. തന്റെ ഇന്നിംഗ്‌സ് മകള്‍ക്ക് സമര്‍പ്പിച്ച ഗെയ്ല്‍ പക്ഷെ നന്ദി പറഞ്ഞത് പഞ്ചാബ് ടീം മെന്റര്‍ സെവാഗിനോടായിരുന്നു.

” എന്നെ 11 ാം സീസണില്‍ ഉള്‍പ്പെടുത്തി രക്ഷിച്ചത് സെവാഗാണ്. ഏത് ഫ്രാഞ്ചൈസിയാണ് എന്നെ ഉള്‍പ്പെടുത്തിയതെങ്കിലും അവര്‍ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് തെളിയിക്കാന്‍ പലതുമുണ്ടെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആദ്യലേലങ്ങളിലൊന്നും എന്നെ പരിഗണിച്ചിരുന്നില്ല. സെവാഗാണ് എനിയ്ക്കുവേണ്ടി രംഗത്തിറങ്ങിയത്. ഗെയ്ല്‍ രണ്ടു കളികള്‍ ഞങ്ങള്‍ക്കുവേണ്ടി ജയിച്ചാല്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് സെവാഗ് പറഞ്ഞിരുന്നു.”


Also Read:  ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി വിരാട് കോഹ്‌ലിയും ദീപിക പദുക്കോണും


ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടൂര്‍ണ്ണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ തോല്‍വിയാണ് ഇന്നലത്തേത്.

ടൂര്‍ണ്ണമെന്റില്‍ ആദ്യമായി തിളങ്ങിയ മനീഷ് പാണ്ഡെയുടെയും 42 ബോളുകളില്‍ നിന്ന് 57 റണ്‍സ്, നായകന്‍ കെയ്ന്‍ വില്യംസണിന്റെയും 41 പന്തില്‍ 51 പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പഞ്ചാബ് താരങ്ങളുടെ മികച്ച ബൗളിങ്ങ് പ്രകടനം ഹൈദരാബാദിനു വിലങ്ങുതടിയാവുകയായിരുന്നു. അവസാന ഓവറില് ഷാകിബ് അല്‍ ഹസന്‍ ആഞ്ഞടിച്ചെങ്കിലും വിജയം നേടാന്‍ ഹൈദരാബാദിനു കഴിഞ്ഞില്ല.


Also Read:  ‘ഗുഡ് ബൈ റാഷിദ് ഖാന്‍’; റാഷിദിന്റെ ഒരോവറിലെ നാലു പന്തുകളും സിക്‌സ് പറത്തിയ ഗെയ്‌ലിന്റെ പ്രകടനം കാണാം


പഞ്ചാബിനായി മോഹിത് ശര്‍മ്മയും ആന്‍ഡ്രൂ ടൈയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും 21 പന്തില്‍ 18 മായങ്ക് അഗര്‍വാളിനെയും 9 പന്തില്‍ 18 പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്‌ലിന്റെയും കരുണിന്റെയും ഇന്നിങ്സ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 21 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.

11 പടുകൂറ്റന്‍ സിക്സറുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെയാണ് ഗെയ്‌ലിന്റെ ഇന്നിങ്സ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more