| Sunday, 12th April 2020, 9:07 pm

ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; ലോക്ഡൗണിനിടെ വെട്ടേറ്റ പോലീസുകാരന്റെ കൈ തുന്നിച്ചേര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്യാല: പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ ആക്രമണത്തില്‍ വേട്ടേറ്റ പൊലീസകാരന്റെ കൈ തുന്നിച്ചേര്‍ത്തു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്തരക്രിയക്കൊടുവിലാണ് എ.എസ്.ഐ ഹര്‍ജീത് സിങിന്റെ അറ്റുപോയ കൈ തുന്നിച്ചേര്‍ത്തത്. പട്യാലയില്‍ ഇന്ന് രാവിലെയായിരുന്നു പൊലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റത്.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം.

കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരുടെ നേര്‍ക്ക് കയര്‍ത്ത സംഘം വണ്ടി ബാരിക്കേഡിന് മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ഒരു പൊലീസുകാരനും മുട്ടുകൈയ്ക്കും മറ്റൊരു പൊലീസുകാരന് കൈപ്പത്തിയ്ക്കും വെട്ടേറ്റു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more