| Friday, 1st September 2023, 8:19 pm

അതിരൂക്ഷ വൈദ്യുതി ക്ഷാമം; ഉപയോഗം കുറക്കണമെന്ന അഭ്യര്‍ത്ഥനയുമായി വീണ്ടും കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥനയുമായി കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്.

മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയര്‍ന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം, സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്താണ് കെ.എസ്.ഇ.ബിയുടെ നടപടി.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിണമെന്നും ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുന്നുവെന്നും കെ.എസ്.ഇ.ബിയുടെ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Severe power shortages; Again KSEB with request to reduce usage

We use cookies to give you the best possible experience. Learn more