| Sunday, 6th October 2019, 12:14 pm

നീതീന്യായ വ്യവസ്ഥയ്‌ക്കെതിരെ കടുത്ത വിമര്‍ശനം; സ്വന്തം ശരീരത്തിലേക്ക് നിറയൊഴിച്ച് തായ് ജഡ്ജിന്റെ ആത്മഹത്യാ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌ലാന്റ്: വിചാരണ നടത്തിയിരുന്ന കേസിന്റെ വിധി മാറ്റിയെഴുതണമെന്ന ആവശ്യം വന്നതിനെ തുടര്‍ന്ന് തായ് ജഡ്ജ് സ്വയം ശരീരത്തിലേക്ക് നിറയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കന്‍ തായ്‌ലാന്റിലെ യാന നഗരത്തിലെ കാനകോണ്‍ പിയാഞ്ചാരയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

പിയാഞ്ചാര കഴിഞ്ഞ ദിവസം കൊലപാതക ശ്രമത്തില്‍ വിചാരണ നേരിടുന്ന അഞ്ചുപേരെ മതിയായ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടിരുന്നു. എന്നാല്‍ വിധി മാറ്റിയെഴുതണമെന്ന് പറഞ്ഞ് കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അദ്ദേഹത്തോട് പറഞ്ഞതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

വിധി നടപ്പാക്കിയാല്‍ മുന്നുപേര്‍ക്ക് വധശിക്ഷയും രണ്ടുപേര്‍ ജയിലില്‍ തന്നെ കിടക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ ഈ നിമിഷത്തില്‍ രാജ്യത്തിലെ കോടതിയിലെ സഹ ജഡ്ജിമാരെ ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ പരിഗണിക്കണം.ഞാന്‍ ചെയ്ത സത്യപ്രതിജ്ഞ അതുപോലെ തുടര്‍ന്നു പോവാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ആദരവും ലഭിക്കാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.’പിയാഞ്ചാര പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തായ്‌ലാന്റിലെ മുതിര്‍ന്ന് ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥയെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി കുറ്റകരമായ വിധികള്‍ നടപ്പാക്കുന്നതായും പിയാഞ്ചാരയുടെ പ്രസ്താവനയില്‍ പറയുന്നു.

തായ്‌ലാന്റ് നീതിന്യായ ഓഫീസില്‍ നിന്നും പറഞ്ഞത് പിയാഞ്ചാര മരിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കോടതിയിലുണ്ടായിരുന്ന ആളുകള്‍ പറഞ്ഞത് പിയാഞ്ചാര തായ് രാജാവിന്റെ ഛായാചിത്രത്തിനു മുമ്പില്‍ നിന്നു കൊണ്ട് പ്രതിജ്ഞ എടുക്കുകയും ശേഷം സ്വയം വെടിവയ്ക്കുകയുമായിരുന്നു എന്നാണ്.

തായ് നീതിന്യായ വ്യവസ്ഥയിലെ ഘടനയില്‍ ഉള്ള പ്രശ്‌നങ്ങളാണ് പിയാഞ്ചാരയെ സ്വന്തം ശരീരത്തിലേക്ക് വെടിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്.

‘നീതിന്യായ പ്രക്രിയകള്‍ സുതാര്യവും സത്യസന്ധവുമായിരിക്കണം. തെറ്റായ ആളുകള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നു പറയുന്നത് അവരെ ബലിയാടുകളാക്കി മാറ്റുന്നതിനു തുല്യമാണ്.’ പിയാഞ്ചാര കോടതിയില്‍ വിധി പറഞ്ഞതിനുശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more