തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ച് രാജ്യത്തെ നിരവധി പൊതുമേഖല സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടാര്‍ഗറ്റ് തികക്കാത്ത തൊഴിലാളികളില്‍ നിന്ന് ആനുപാതികമായി പണം വെട്ടിക്കുറക്കുവാന്‍ ബി.എസ്.എന്‍.എല്‍ ശ്രമം ആരംഭിച്ചു. സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീള്‍ഡ്‌സ് ലിമിറ്റഡ് ഓഡിറ്റ് കമ്മറ്റിയും സമാന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.ടാര്‍ഗറ്റ് തികക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് 25% പിടിച്ചെടുക്കാനാണ് നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശത്തെ എസ്.ഇ.സി.എല്‍ ബോര്‍ഡ് തള്ളിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാട്ടി ഭെല്‍ ആകെയുള്ള 30 ഡിവിഷനുകളിലെയും ഓഫീസുകളിലെയും തൊഴിലാളികള്‍ക്കും കത്ത് അയച്ചു. നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിച്ച് പല മേഖലകളിലും വെട്ടിച്ചുരുക്കല്‍ ഉണ്ടാവുമെന്നും ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇല്ലാതാക്കാനും തീരുമാനിച്ചെന്നാണ് കത്തിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ മറ്റ് പൊതുമേഖല സ്ഥാപനങ്ങളും സമാനവസ്ഥയാണ് നേരിടുന്നതെന്നും വരും ദിവസങ്ങളില്‍ അവിടെയും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.