മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടക്കും. നവംബറിലാണ് സീസണ്‍ ആരംഭിക്കുക.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ കേന്ദ്രങ്ങളിലായി മത്സരം നടത്തുന്നതിലെ ബുദ്ധമുട്ട് പരിഗണിച്ചാണ് മുഴുവന്‍ മത്സരങ്ങളും ഒരു സംസ്ഥാനത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചത്.
‘കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ കളിക്കാരുടെയും പങ്കാളികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരാധകരുടെയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ സീസണ്‍ ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു,”ഐ.എസ്.എല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സര പരിശീലനങ്ങള്‍ക്കായി 10 ഗ്രൗണ്ടുകളും സജ്ജമാക്കും.
കഴിഞ്ഞ സീസണിലെ ഫൈനലില്‍ എ.ടി.കെയും ചൈന്നയിന്‍ എഫ്.സിയും ഏറ്റുമുട്ടിയത് ഗോവയിലെഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു. കൊവിഡ് വ്യാപനം നടന്നിരുന്ന സമയമായതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ വെച്ചാണ് അന്നും മത്സരം സംഘടിപ്പിച്ചത്.