|

പതിനേഴുകാരനെ പീഡിപ്പിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുളിക്കാന്‍ പോയ പതിനേഴ് വയസുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപണം.

വെള്ളറ വാഴിച്ചാല്‍ മാടശ്ശേരി തോട്ടില്‍ കുളിക്കാന്‍ പോയ കുട്ടിയെ സാമൂഹിക വിരുദ്ധര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മദ്യം കുടിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. തോടിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവസ്ത്രനാക്കിയശേഷം കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ബലം പ്രയോഗിച്ച് മദ്യം വായിലൊഴിച്ചു കൊടുക്കുകയായിരുന്നെന്നും കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.

കുട്ടിയെ ഉപദ്രവിച്ച സംഘത്തില്‍ പത്തിലേറെ പേര്‍ ഉണ്ടായിരുന്നെന്നും ഉച്ചയോടെ ആരംഭിച്ച ശാരീരിക പീഡനം സന്ധ്യയ്ക്കാണ് അവസാനിപ്പിച്ചതെന്നാണ് കുട്ടിയെ രക്ഷിതാക്കള്‍ പറയുന്നത്.

സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Seventeen-year-old tortured; Police without registering a case