| Friday, 27th January 2017, 4:34 pm

മലബാറിന്റെ ഫുട്‌ബോള്‍ ലഹരി നുണഞ്ഞ് മാവൂരിലെ സെവന്‍സ് ഗ്യാലറിയില്‍ അറബികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കാല്‍പ്പന്തുകളി ജീവവായുവായി കൊണ്ടു നടക്കുന്ന ആളുകളാണ് മലബാറുകാര്‍. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും ഫുട്‌ബോള്‍ കമ്പം പ്രശസ്തമാണല്ലോ. കോഴിക്കോടിന്റെ ഫുട്‌ബോള്‍ സ്‌നേഹവും ആവേശവും നേരിട്ടറിഞ്ഞ് ആസ്വദിക്കാനായി എത്തിയിരിക്കുകയാണ് അറേബ്യന്‍ സംഘവും.

കോഴിക്കോട് മാവൂരില്‍ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ ടൗണ്‍ ടീം അരീക്കോടും ഫ്രണ്ട്‌സ് മമ്പാടും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗ്യാലറിയില്‍ ആവേശം മാത്രമായിരുന്നില്ല. കൗതുകവുമുണ്ടായിരുന്നു. കാരണം ഖത്തറില്‍ നിന്നും എത്തിയ അറബികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഖത്തറില്‍ നിന്നുമുള്ള ആബിള്‍ ഗ്രൂപ്പിന്റെ പ്രതിനിധികളാണ് ജവഹര്‍ മാവൂരിന്റെ ഗ്രൗണ്ടിലെത്തിയത്.


Also Read: കളി തോറ്റെങ്കിലെന്താ റെയ്‌നയുടെ സൂപ്പര്‍ സേവ് പൊളിച്ചില്ലേ … വീഡിയോ കാണാം


ഫുട്‌ബോളിന് നല്‍കുന്നതിന്റെ ഒരു തുണ്ട് സ്‌നേഹം മാവൂരുകാര്‍ അറബി സംഘത്തിനും നല്‍കി. ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരുമാണ് ആബിള്‍ ഗ്രൂപ്പ്. കോഴിക്കോടിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ തിരകളും മനസ്സിലേന്തിയാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്.

We use cookies to give you the best possible experience. Learn more