മെല്‍ബണ്‍: പേര് ആര്‍ച്ചി ഷില്ലര്‍. ഏഴുവയസ്സ് മാത്രമാണ് പ്രായം കക്ഷി ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ മൂന്നാം ടെസ്റ്റിന്റെ സഹനായകനാണ്. കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വെയ്ക്കുന്നുണ്ടാകും. എന്നാല്‍ സംഗതി യാഥാര്‍ത്യമാണ്.
ക്രിസ്മസിന് പിറ്റേദിവസം നടക്കുന്ന ബോക്‌സിങ് ഡെ ടെസ്റ്റിനുള്ള സഹനായകനായി ഷില്ലറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് ബോര്‍ഡ്. ഗുരുതരമായ അസുഖം ബാധിച്ച കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിന് രൂപീകരിച്ച മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് ആര്‍ച്ചിയുടെ ആഗ്രഹം സഫലമായത്.
ALSO READ: ഇന്ത്യ-ന്യുസീലന്‍ഡ് ടി20: ധോണി ടീമില്‍, ഹര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തി
മൂന്ന് വയസ്സുള്ളപ്പോഴാണ് ആര്‍ച്ചിയുടെ ഹൃദയവാല്‍വിന് തകരാറുള്ളതായി കണ്ടെത്തുന്നത്. പലതവണ ശസ്ത്രക്രിയ നടത്തി. എപ്പോഴും ആശുപത്രിയില്‍ ആയതിനാല്‍ അപൂര്‍വമായാണ് സ്‌കൂളില്‍ പോകുന്നത്. അതുകൊണ്ട് തന്ന കൂട്ടുകാര്‍്‌ക്കൊപ്പം കളിക്കാനൊന്നും ആര്‍ച്ചിന് അവസരം ലഭിക്കാറില്ല.
ആര്‍ച്ചിയുടെ വലിയ അഭിലാഷമാണ് ഭാവിയില്‍ ഓസീസ് ക്രിക്കറ്റ് ടീമിന്റെ നായകനാകണമെന്നത്. ഇതറിഞ്ഞ മെയ്ക്ക് എ വിഷ് സംഘടന ആര്‍ച്ചിയുടെ ആഗ്രഹ സഫലീകരണത്തിന് പ്രയത്‌നിക്കുകയും ഒടുവില്‍ യാഥാര്‍ത്യമാകുകയും ചെയ്തു.
ടീമിന് വേണ്ടി കളിക്കാനാവില്ലെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ ആര്‍ച്ചിക്കാകും. ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങറാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഈ അവസരം ലഭിക്കുന്നതിലൂടെ ആര്‍ച്ചിയുടെ മുഖത്ത് പുഞ്ചിരി തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
മത്സരത്തിന് മുമ്പെ പരിശീലനത്തിനും കുഞ്ഞു ആര്‍ച്ചി ഉണ്ടായിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തുകയും താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് കുട്ടിത്താരം മടങ്ങിയത്.