| Monday, 24th August 2015, 4:35 pm

വൈഫൈ കാര്യക്ഷമമാക്കാന്‍ 7 വഴികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മളില്‍ പലരും വൈഫൈ റൂട്ടര്‍ സെറ്റ് ചെയ്ത ശേഷം അതില്‍ മാറ്റമൊന്നും വരുത്താതെ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വൈഫൈ സെറ്റിങ്ങുകളിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് അതിന്റെ ഉപയോഗം കാര്യക്ഷമമാക്കാനും വൈഫൈയെ കൂടുതല്‍ സുരക്ഷിതമാക്കാനും സഹായിക്കും. അവ എന്തൊക്കെയാണെന്നു നോക്കാം.

അടുത്തപേജില്‍ തുടരുന്നു

1. റൂട്ടര്‍ യഥാസ്ഥാനത്ത് ഉറപ്പിക്കുക

നിങ്ങളുടെ വീട്ടില്‍ വൈഫൈ കവറേജ് കുറവാണെങ്കില്‍ ആദ്യം റൂട്ടര്‍ ഉറപ്പിച്ചിരിക്കുന്ന സ്ഥാനം പരിശോധിക്കുക. സാധാരണയായി വീടുകളില്‍ ഉപയോഗിക്കുന്ന റൂട്ടറിന്റെ പരിധി 100 അടിയാണ്. ഇത്തരം റൂട്ടറുകള്‍ വീടിന്റെ നടുഭാഗത്ത് ഉറപ്പിക്കുന്നതാണ് നല്ലത്. ഒപ്പം ഇത് ചുമരുകള്‍, കണ്ണാടി, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കുന്ന രീതിയില്‍വേണം വെ്ക്കാന്‍.

റൂട്ടറില്‍ നിന്നും വരുന്ന സിഗ്നലുകള്‍ വിവിധദിശകളിലേക്ക് സഞ്ചരിക്കുന്നവയാണ്. അതിനാല്‍ ഒത്തനടുക്കായി റൂട്ടര്‍ വയ്ക്കുന്നത് എല്ലായിടത്തും സിഗ്നല്‍ എത്താന്‍ സഹായിക്കും. റൂട്ടര്‍ ഉയരത്തില്‍ സ്ഥാപിക്കുന്നത് സിഗ്നല്‍ താഴോട്ട് സഞ്ചരിക്കാനും നല്ലതാണ്. എന്നാല്‍ സീലിങ്ങില്‍ നിന്നും അകറ്റി സ്ഥാപിക്കണം. റൂമിന്റെ മൂന്നിലൊന്ന് ഉയരത്തിലാണ് വെക്കേണ്ടത്.

അടുത്തപേജില്‍ തുടരുന്നു

2. വലിയ ആന്റിനകള്‍ വാങ്ങിക്കുക

സാധാരണയായി നമ്മള്‍ വാങ്ങുന്ന റൂട്ടറുകളിലെ ആന്റിനകള്‍ ചെറുതായിരിക്കും. മാത്രമല്ല ഉള്ളതില്‍ ഏറ്റവും വില കുറഞ്ഞ ആന്റിനകളുമാകും ഇവ. അതിനാല്‍ വീട്ടില്‍ എല്ലായിടത്തും കവറേജ് നല്‍കാന്‍ ഇവയ്ക്കു കഴിയില്ല. 500 രൂപ മുതല്‍ മേലോട്ടുള്ള വലിയ ആന്റിനകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. നമുക്ക് സ്വയം തന്നെ ഈ ആന്റിന റൂട്ടറുകളില്‍ വെറും കൈ ഉപയോഗിച്ച് ഉറപ്പിക്കാന്‍ സാധിക്കും.

വലിയ ആന്റിനകള്‍ പൊതുവെ ഒരു ദിശയിലേക്ക് മാത്രമാണ് സിഗ്നല്‍ പുറപ്പെടുവിക്കുക എന്നതിനാല്‍ ഇതിനനുസരിച്ച് റൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഒരു ബൂസ്റ്റര്‍ ആന്റിന വാങ്ങിക്കുന്നത് കൂടുതല്‍ ശക്തവും റേഞ്ചുമുള്ള സിഗ്നല്‍ നല്‍കും.

അടുത്തപേജില്‍ തുടരുന്നു

3. റൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ക്രമീകരിക്കുക

വാങ്ങിയ റൂട്ടറിന്റെ സോഫ്റ്റ്‌വെയര്‍ സെറ്റിങ്ങുകള്‍ മാറ്റാന്‍ നമ്മള്‍ സാധാരണയായി ശ്രമിക്കാറില്ല. ചില റൂട്ടറുകളില്‍ ട്രാന്‍സ്മിഷന്‍ പവര്‍ ക്രമീകരിക്കാനുള്ള ഓപ്ഷന്‍ ഉണ്ട് (TX power എന്നു കാണാം). ട്രാന്‍സ്്മിഷന്‍ പവര്‍ വര്‍ധിപ്പിക്കുന്നത് സിഗ്നലുകള്‍ കൂടുതല്‍ ശക്തിയില്‍ ലഭിക്കാന്‍ സഹായിക്കും.

സാധാരണയായി റൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത് സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ഡിഫോള്‍ട്ട് ചാനലിലാണ്. ഡിഫോള്‍ട്ടായി സെറ്റ് ചെയ്തിട്ടുള്ള വയര്‍ലെസ്സ് ബ്രോഡ്കാസ്റ്റ് ചാനല്‍ മറ്റു ചാനലുകളിലേക്ക് മാറ്റി നോക്കുന്നതും സിഗ്നലിന് തെളിച്ചമേകാന്‍ സഹായിക്കും.

എന്നാല്‍ ഒന്നിലധികം റൂട്ടറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സിഗ്നലുകള്‍ മുറിയാന്‍ ഇടയാക്കും. അതിനാല്‍ ഇത്തരം അവസരങ്ങളില്‍ വിവിധ റൂട്ടറുകള്‍ വ്യത്യസ്ത ചാനലുകളില്‍ സെറ്റ് ചെയ്യുന്നത് എല്ലാ റൂട്ടറുകളില്‍ നിന്നും മികച്ച സിഗ്നലുകള്‍ ലഭിക്കാന്‍ ഇടയാക്കും.

അടുത്തപേജില്‍ തുടരുന്നു

4. റിപ്പീറ്ററുകള്‍ ഉപയോഗിക്കുക

റിപ്പീറ്ററുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സിഗ്നല്‍ കൂടുതല്‍ ശക്തിയുള്ളതാക്കും. വൈഫൈയില്‍ നിന്നും പുറത്തുവരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത് അതിന്റെ റേഞ്ച് വര്‍ധിപ്പിക്കുകയാണ് റിപ്പീറ്ററുകള്‍ ചെയ്യുന്നത്. ഒരു സ്മാര്‍ട്ട് ഫോണിനോളം മാത്രം വലിപ്പമുള്ള റിപ്പീറ്ററുകള്‍ പ്ലഗില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം.

റിപ്പീറ്ററുകള്‍ കണക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നിങ്ങളുടെ റൂട്ടറിനും റിപ്പീറ്ററിനും ഒരേ വൈഫൈ SSID നെയ്മും സെക്യൂരിറ്റി സെറ്റിങ്‌സും ആണെന്ന് ഉറപ്പു വരുത്തണം. അടുത്തതായി റൂട്ടറുകള്‍ക്ക് സ്റ്റാറ്റിക് ആയിട്ടുള്ള ഐ.പി അഡ്രസ്സുകള്‍ നല്‍കുക. കാരണം അവ തമ്മില്‍ കൂടിക്കലരാന്‍ പാടില്ല. ഒപ്പം റിപ്പീറ്ററിലെ DHCP സെറ്റിങ് ഓഫ് ആക്കുകയും ചെയ്യണം.

മറ്റൊരു പ്രധാനകാര്യം ശ്രദ്ധിക്കേണ്ടത് റൂട്ടറിന്റെയും റിപ്പീറ്ററിന്റെയും ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വേറെവേറെ സെറ്റ് ചെയ്യാനാണ്. ഇതിനു ശേഷം റൂട്ടറില്‍ നിന്നും സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ പറ്റുന്ന തരത്തില്‍ റിപ്പീറ്റര്‍ സെറ്റ് ചെയ്യാം.

അടുത്തപേജില്‍ തുടരുന്നു

5. സിഗ്നലുകള്‍ വര്‍ദ്ധിപ്പിക്കാന്‍

സിഗ്നലുകള്‍ വര്‍ദ്ധിപ്പിക്കാനായി യാതൊരു ചെലവുമില്ലാത്ത മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്. ആദ്യമായി കട്ടികുറഞ്ഞ ഒരു അലുമിനിയം കാന്‍ സംഘടിപ്പിക്കുക. ഇതിനെ പകുതിയായി മുറിച്ച ശേഷം പരാബോളിക് ഷേപ്പിലാക്കിയെടുക്കുക (അനുവൃത്തം). ഇത് റൂട്ടര്‍ ആന്റിനയുടെ ചുറ്റും വയ്ക്കുന്നത് വൈഫൈ സിഗ്നലുകള്‍ ഇടമുറിയാതെ ലഭിക്കാന്‍ സഹായിക്കും.
ഇതല്ലെങ്കില്‍ അലൂമിനിയം കാനിനു പകരം ഒരു സാദാ അലുമിനിയം ഫോയിലുപയോഗിച്ച് ആന്റിന കവര്‍ ചെയ്താലും മതി.

അടുത്തപേജില്‍ തുടരുന്നു

6. റൂട്ടര്‍ സെക്യൂരിറ്റി

റൂട്ടറുകള്‍ മറ്റാരും ഉപയോഗിക്കാത്ത തരത്തില്‍ സുരക്ഷിതമാക്കുന്നത് നല്ലതാണ്. ആദ്യമായി റൂട്ടറിലെ സെക്യൂരിറ്റി സെറ്റിങ്‌സ് മാറ്റുന്നവര്‍ ഇനി പറയും പ്രകാരം പ്രവര്‍ത്തിക്കുക.

ആദ്യമായി റൂട്ടറിന്റെ ഐ.പി  അഡ്രസ് അറിയണം. ഇതിനായി വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ കമാന്‍ഡ് ബോക്‌സില്‍ (Win+R ക്ലിക്ക് ചെയ്താല്‍ കമാന്‍ഡ് ബോക്‌സ് തുറന്നു വരും) ip config എന്നു ടൈപ്പ് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ “Default Gateway IP address” സെലക്ട് ചെയ്യുക. നിങ്ങള്‍ മാക് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ “Network eway” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം Network preferences സെലക്ട് ചെയ്ത് Router ഓപ്ഷനു സമീപമുള്ള IP Address കോപ്പി ചെയ്യുക.

ഈ IP അഡ്രസ് ബ്രൗസറില്‍ പേസ്റ്റ് ചെയ്ത് നെറ്റില്‍ സെര്‍ച്ച് ചെയ്യുക. അപ്പോള്‍ യൂസര്‍നെയിമും പാസ്സ്‌വേഡും ചോദിക്കുന്ന പേജ് തുറന്നുവരും. സാധാരണയായി admin എന്നത് യൂസര്‍നെയിമും password എന്നത് പാസ്‌വേഡും ആയാണ് ഡിഫോള്‍ട്ടായി സെറ്റ് ചെയ്തിരിക്കുക. അല്ലെങ്കില്‍ യൂസര്‍നെയിമും പാസ്സ്‌വേഡും admin എന്നു തന്നെയാകും. ഇത് നല്‍കിയ ശേഷം റൂട്ടറിന്റെ ബേസിക് സെറ്റിങ്‌സായ വൈഫൈ നെയിം, സെക്യൂരിറ്റി ടൈപ്പ്, പാസ്‌വേഡ് എന്നിവ മാറ്റാവുന്നതാണ്.

നിങ്ങളുടെ വൈഫൈ നെറ്റിവര്‍ക്ക് കൂടുതല്‍ സുരക്ഷികമാക്കാനായി WPA2-AES എന്ന ടൈപ്പ് സെക്യൂരിറ്റി സെലക്ട് ചെയ്യുക. ഒപ്പം വൈഫൈ നെറ്റ്‌വര്‍ക്ക് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് സ്‌റ്റോപ്പ് ചെയ്യുന്നതും സുരക്ഷ വര്‍ധിപ്പിക്കും. ഇങ്ങനെ ചെയ്താല്‍ വൈഫൈ നെയിം, പാസ്സ്‌വേഡ് എന്നിവ അറിയുന്നവര്‍ക്കു മാത്രമെ വൈഫൈ ഉപയോഗിക്കാന്‍ കഴിയൂ.

ഇനിയും വൈഫൈ സെക്യൂരിറ്റിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ റൂട്ടറിലെ MAC ID filtering എന്ന സെറ്റിങ് ഓണ്‍ ചെയ്യാം. അതായത് ഈ MAC ID ഉള്ള ഉപകരണങ്ങള്‍ക്കു മാത്രമേ വൈഫൈയുമായി കണക്ട് ചെയ്യാന്‍ സാധിക്കൂ.

അടുത്തപേജില്‍ തുടരുന്നു

7. മറ്റുള്ളവര്‍ നിങ്ങളുടെ വൈഫൈ ഉപയോഗിക്കുന്നത് എങ്ങനെ തടയാം?

നിങ്ങളുടെ വൈഫൈയുടെ യൂസര്‍നെയിമും പാസ്സ്‌വേഡും ചിലപ്പോള്‍ നിങ്ങള്‍ ഫ്രണ്ട്‌സുമായി പങ്കുവച്ചിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ അത് മറ്റുപലരുടെയും കൈകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. മറ്റു ചിലപ്പോള്‍ നിങ്ങളുടെ അയല്‍ക്കാരോ മറ്റോ ഇവ നിങ്ങളറിയാതെ കണ്ടെത്തിയെന്നും വരാം. ഇത് സുരക്ഷയ്ക്ക് ഭീഷണിതന്നെയാണ്. ഇത്തരം അവസരങ്ങളില്‍ മറ്റുള്ളവര്‍ നിങ്ങളുടെ വൈഫൈ ഉപയോഗിക്കാതിരിക്കാനായി ഒരു വഴിയുണ്ട്. Wireless Network Watcher എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക. വിന്‍ഡോസില്‍ മാത്രമാണ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാകുന്ന ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനാകുക. Wireless Network Watcher വൈഫൈയുമായി കണക്ട് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും IP അഡ്രസും മറ്റുവിവരങ്ങളും സ്‌കാന്‍ ചെയ്ത് കാട്ടിത്തരും. ഇതില്‍ നിന്നും അനാവശ്യമായ ഉപകരണങ്ങളെ ഡിസേബിള്‍ ചെയ്യാം.
ഈ സോഫ്റ്റ് വെയര്‍ വര്‍ക്ക് ചെയ്യാത്തവര്‍ റൂട്ടര്‍ സെറ്റിങ്‌സിലെ “connected devices” എന്ന പേജിലൂടെ വൈഫൈ സുരക്ഷിതമാക്കുക.

We use cookies to give you the best possible experience. Learn more