ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധിച്ച് മരിച്ച 76 കാരന്റെ മകള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ശരതാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ ഇതുവരെ ഏഴു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 107 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യം മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം ദല്‍ഹിയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. വിദേശ പരിശീലനം കഴിഞ്ഞ് വന്ന ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ പോസിറ്റീവ് കേസാണിത്. നേരത്തെ ഒരു ബ്രിട്ടീഷ് പൗരനും സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.