ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ആര്‍. ബാസ്‌കര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എം. സുരേഷ് കുമാര്‍, ഗവേഷക വിദ്യാര്‍ത്ഥികളായ ഹേമന്ത് നായിക് ബനവത് ഓം പ്രകാശ് ശര്‍മ്മ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ഈ കണ്ടെത്തലിന്റെ പിന്നില്‍. ഇതുവരെ നാമകരണം ചെയ്തിട്ടില്ലാത്ത ഏഴ് സൂക്ഷമാണുക്കളില്‍ (DB07107, DB06977, ST013616, DB04200, ST007180, ST019342 ,DB01172 തുടങ്ങിയവയില്‍)അഞ്ചെണ്ണത്തിന് നിലവില്‍ വില്‍പ്പനയിലുള്ള മരുന്നുകളേക്കാള്‍ കൂടുതല്‍ രക്താര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
പുതുതായി കണ്ടെത്തിയ ഈ കണികകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് നിലവില്‍ വിപണിയില്‍ ലഭ്യമായ മരുന്നകളേക്കാള്‍ സി.എം.എല്‍ രക്താര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാനുള്ള കഴിവുണ്ട് എന്ന് ആര്‍. ബാസ്‌കര്‍ പറയുന്നു.
നിലവിലുള്ള മരുന്നുകള്‍ രോഗികളില്‍ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് ഈ പുതിയ കണികകള്‍ ചേര്‍ത്ത മരുന്നുകളുടെ പ്രാധാന്യം. മാത്രവുമല്ല വിപണിയിലുള്ള മരുന്നുകളേക്കാള്‍ ചിലവ് കുറവും ആയിരിക്കും.
കണ്ടെത്തലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ നാച്ച്വര്‍: സയിന്റിഫിക് റിപോര്‍ട്ടില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഇതുമീയി ബന്ധപ്പെട്ട പേറ്റന്റ് എടുക്കാനുള്ള തായ്യാറെടുപ്പിലണ് ഈ ഗവേഷകസംഘം.