Advertisement
India
ചെന്നൈയിലെ പടക്കശാലയില്‍ സ്‌ഫോടനം; ഏഴ് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 04, 08:00 am
Friday, 4th September 2020, 1:30 pm

ചെന്നൈ: തമിഴ്‌നാട് കടലൂരിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.

ചെന്നൈയില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയുള്ള കടലൂരിലെ കാട്ടുമന്നാര്‍കോയിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമനാസേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Content hughlight; Seven killed in explosion in firecracker unit in Cuddalore

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ