| Monday, 29th October 2018, 3:17 pm

അയോധ്യക്കേസ് മാറ്റിവെച്ചത് ബി.ജെ.പിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്ത ജനുവരിയിലേക്ക് മാറ്റിവെച്ചത് ബി.ജെ.പി സര്‍ക്കാരിനുള്ള തിരിച്ചടി. ഏത്  ബെഞ്ചാണ് വിഷയം പരിഗണിക്കുക എന്നതും ജനുവരിയിലേ തീരുമാനിക്കൂവെന്നും കോടതിയ്ക്ക് മറ്റു പരിഗണനകളുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എത്രയും വേഗത്തില്‍ വിധി വരണമെന്നാണ് ബി.ജെ.പി ആഗ്രഹിച്ചിരുന്നത്. വിധിയോട് പ്രതികരിക്കുന്നില്ലെന്നും വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യ പ്രതികരിച്ചിരുന്നു. ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ വെറും നാലുമിനുട്ട് നേരമെടുത്താണ് കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുമ്പ് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം രാമക്ഷേത്ര നിര്‍മ്മാമത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതിയ്ക്ക് മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമല്ല. എന്നാല്‍ രാജ്യത്ത ഇതിന് മുമ്പ് ഇത്തരത്തില്‍ ഓര്‍ഡിനനസ് ഇറക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more