അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ(ഐ.പി.എഫ്.ടി) മൂന്ന് വനിതാ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരിക്കെ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഐ.പി.എഫ്.ടിയും ബി.ജെ.പിയും ചേര്‍ന്ന് 60ല്‍ 44 സീറ്റുകളാണ് പിടിച്ചെടുത്തത്. ഇരു പാര്‍ട്ടികളും സഖ്യം ചേര്‍ന്ന് ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചും, ആദിവാസികള്‍ക്കായി സംസ്ഥാനമെന്ന ആശയത്തോടുള്ള അവഹണനയുമാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മങ്ക്യ ഡെബ്ബുര്‍മാന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ആദിവാസികള്‍ക്ക് ത്രിപ്രലാന്‍ഡ് എന്ന പേരില്‍ സ്വന്തം സംസ്ഥാനം രൂപീകരിക്കണെം എന്നാവശ്യപ്പെട്ട് 2009ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി.
Also Read രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
“ത്രിപ്രലാന്‍ഡ് രൂപീകരിക്കാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വസിച്ചു. എന്നാല്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. മന്ത്രി സഭയിലുള്ള ചില നേതാക്കള്‍ സ്വന്തം ജനങ്ങളെ വഞ്ചിച്ചു”- മന്ത്രിമാരായ ഐ.പി.എഫ്.ടിയുടെ ഉന്നത നേതാക്കളായ എന്‍.സി ഡെബ്ബര്‍മയേയും മെവര്‍ കുമാറിനെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രദ്യോത് പറഞ്ഞു.
നേരത്തെ ത്രിപുരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സമാന്തരമായി ഐ.പി.എഫ്.ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തീരുമാനിച്ചിരുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നു. പാര്‍ലമെന്റില്‍ തങ്ങളുടെ ശബ്ദം ഉയര്‍ന്നവരേണ്ടതിനാലാണിതെന്നായിരുന്നു ഐ.പി.എഫ്.ടി പറഞ്ഞത്. ഈ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.