|

കുട്ടികള്‍ക്കും വൃദ്ധര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിനില്ല: പുനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും ഉടന്‍ നല്‍കാനാവില്ലെന്ന് പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദാര്‍ പൂനാവാല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. വാക്‌സിന്‍ വിതരണമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയം. വലിയ തോതില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മ്ര്രന്തി ട്വീറ്റ് ചെയ്തിരുന്നു. കൊവിഷീല്‍ഡ് എന്ന പേരിലായിരിക്കും വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക.

ജനുവരി- ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ നൂറ് ദശലക്ഷത്തിന് മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും എന്നാണ് കണക്കൂകൂട്ടല്‍. പിന്നീട് വരുന്ന ഘട്ടങ്ങളില്‍ ഉത്പാദം വര്‍ധിപ്പിക്കാനാണ് നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Serum institute vaccine won’t be given for children and old