ന്യൂദല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വിദേശ വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറിനും മൊഡേണയ്ക്കും പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നാണ് സെറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
എല്ലാ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും തുല്യത നല്‍കണമെന്നും സെറം ആവശ്യപ്പെട്ടു. ഇന്ത്യയിലെ വാക്സിന്‍ വിതരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളായെ ഫൈസറും മൊഡേണയും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
വാക്സിന്‍ സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നോ നിയമനടപടിയില്‍നിന്നോ ഉള്ള സംരക്ഷണം ഒരു കമ്പനിക്കും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.