ന്യൂദല്‍ഹി: വാക്‌സിന്‍ വിലയില്‍ മാറ്റം വരുത്താനാകില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്രസര്‍ക്കാരിന് മാര്‍ക്കറ്റ് വിലയില്‍ കുറച്ചാണ് നല്‍കുന്നത്.
കൊവിഷീല്‍ഡ് ഈ വിലയില്‍ കുറച്ച് പൊതുവിപണിയില്‍ നല്‍കാനാവില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 600 രൂപയ്ക്കാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയ്ക്കാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക.
പുതിയ വാക്‌സിന്‍ നയമനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Serum Institute of India on Vaccine Price