തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്.
മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുമെന്ന് കന്റോണ്‍മെന്റ് എ.സി.പി അറിയിച്ചു. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം.
Content Highlight: Serial Actor Dileep Shankar Passed Away