സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 1:47 pm
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്.