| Thursday, 15th August 2024, 10:06 am

അദ്ദേഹത്തിന്റെ വിടവാണ് ഇന്റര്‍ മയാമിക്ക് തിരിച്ചടിയായത്: സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമി ഇത്തവണ ലീഗ്സ് കപ്പില്‍ നിന്നും ക്വാട്ടര്‍ പോലും കടക്കാനാവാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ കൊളംബസ് ക്രൂ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്ക് കാലിനേറ്റ പരിക്ക് മൂലം കളിച്ചിരുന്നില്ല. മെസിയുടെ അഭാവമാണ് ടീം തോല്‍ക്കാന്‍ കാരണം എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മയാമിയുടെ മിഡ് ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ്.

‘ലയണല്‍ മെസി ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ മത്സരത്തില്‍ മെസി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഫുട്‌ബോള്‍ ഇങ്ങനെയാണ്. പരിക്കുകളും തിരിച്ചടികളും നമുക്കുണ്ടാകും. മെസി ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സുകള്‍ ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ അവസാനം വരെ പോരാടിയിട്ടാണ് പുറത്തായത്,’ സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ് പറഞ്ഞു.

കഴിഞ്ഞ കോപ്പ അമേരിക്കയില്‍ ഐതിഹാസികമായ വിജയം സ്വന്തമാക്കി അര്‍ജന്റീനയ്ക്ക് 16ാം കിരീടവും നേടിക്കൊടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. എന്നാല്‍ കോപ്പ ഫൈനല്‍ മത്സരത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ മെസി കളത്തില്‍ തുടരാന്‍ ശ്രമിച്ചങ്കിലും പുറത്താവുകയായികുന്നു. ഒരു ഗോള്‍ മാത്രമായിരുന്നു താരത്തിന് കോപ്പയില്‍ നേടാന്‍ സാധിച്ചത്.

മെസിയുടെ അഭാവത്തിലും താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തി കിരീടം നേടുകയായിരുന്നു. എന്നാല്‍ മയാമിയില്‍ മെസിയുടെ വിടവ് തീര്‍ത്തും ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിത്. ഇനി എം.എല്‍.എസ് കിരീടം നേടുക എന്നുള്ളതായിരിക്കും ഇന്റര്‍മയാമിയുടെ ലക്ഷ്യം.

അതേസമയം ഇന്റര്‍ മയാമിയിലേക്ക് 2023ലാണ് സെര്‍ജിയോ എത്തുന്നത്. 2024ലില്‍ ഒരു ഗോള്‍ മാത്രമാണ് താരത്തിന് ടീമിന് വേണ്ടി നേടിക്കൊടുക്കാനായത്. എന്നാല്‍ കരിയറില്‍ 21 ഗോളുകളും ഈ സ്റ്റാര്‍ മിഡ് ഫീല്‍ഡര്‍ നേടിയിട്ടുണ്ട്.

Content Highlight: Sergio Busquets Talking About Lionel Messi

We use cookies to give you the best possible experience. Learn more