ഇതിഹാസതാരങ്ങള്‍ വീണ്ടും മുഖാമുഖം എത്താന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഫെബ്രുവരി ഒന്നിന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറും തമ്മില്‍ ഏറ്റുമുട്ടും.
ഇപ്പോഴിതാ ഈ ത്രില്ലര്‍ പോരാട്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ മുന്‍ താരമായ സെര്‍ജിയോ അഗ്യൂറോ.
മെസിയും റൊണാള്‍ഡോയും തമ്മിലുള്ള ഈ ആവേശകരമായ പോരാട്ടം പുതിയ രീതിയില്‍ കാണപ്പെടുമെന്നാണ് അഗ്യൂറോ പറഞ്ഞത്. സ്റ്റേക്കിലൂടെ പ്രതികരിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം.
‘റൊണാള്‍ഡോയും മെസിയും വീണ്ടും ഏറ്റുമുട്ടുന്നത് തീര്‍ച്ചയായും രസകരമായ ഒന്നായിരിക്കും. ബാഴ്സയിലും റയലിലും ഇരുവരും പലതവണ ഏറ്റുമുട്ടി. എന്നാല്‍ ഇത്തവണ വ്യത്യസ്തമായ ഒരു പശ്ചാത്തലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഈ പോരാട്ടത്തിന് പുതിയൊരു മുഖം കാണാന്‍ സാധിക്കും,’ അഗ്യൂറോ പറഞ്ഞു.
🚨
Sergio Aguero ( Former Manchester City player ) talks about a potential encounter between Cristiano Ronaldo and Lionel Messi on February 1 :
“It’ll be certainly interesting. For many years, the Barca-Madrid derby carried their hallmark confrontations. This time, it’ll happen… pic.twitter.com/AETUuGlt6f
റൊണാള്‍ഡോയും മെസിയും ലാ ലിഗയില്‍ കളിക്കുന്ന സമയത്ത് പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഫുട്‌ബോളില്‍ 36 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ 11 തവണ വിജയിച്ചപ്പോള്‍ മെസിക്കൊപ്പം 16 തവണയായിരുന്നു വിജയം. വീണ്ടും ഇതിഹാസ താരങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
അതേസമയം റൊണാള്‍ഡോ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഇതിന് പിന്നാലെ ചൈനയില്‍ നടക്കുന്ന സൗഹൃദമത്സരങ്ങളും അല്‍ നസര്‍ പുനര്‍ ക്രമീകരിച്ചിരുന്നു. ഈ സൗഹൃദ മത്സരങ്ങള്‍ ഫെബ്രുവരി 24, 28 തീയതികളിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം റൊണാള്‍ഡോ ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും നേടി കൊണ്ട് സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.
മറുഭാഗത്ത് നീണ്ട ഇടവേളക്കുശേഷം മെസി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ 2024 നടന്ന ആദ്യ രണ്ടു മത്സരങ്ങളിലും ഇന്റര്‍ മയാമിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മെസിയും സംഘവും പരാജയപ്പെടുകയായിരുന്നു.
Content Highlight: Sergio Aguero talks about Lionel messi and Cristaino ronaldo match.