അവന് പഴയ മെസിയാവാന്‍ കഴിയില്ല; 2026 ലോകകപ്പില്‍ മെസി ഉണ്ടാകുമോ; തുറന്ന് പറഞ്ഞ സെര്‍ജിയോ അഗ്യൂറോ
Cricket
അവന് പഴയ മെസിയാവാന്‍ കഴിയില്ല; 2026 ലോകകപ്പില്‍ മെസി ഉണ്ടാകുമോ; തുറന്ന് പറഞ്ഞ സെര്‍ജിയോ അഗ്യൂറോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th November 2024, 7:00 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. 2023 ലോകകപ്പടക്കം മൂന്ന് ലോക കീരീടവും 2024ലേത് അടക്കം 16 കോപ്പ അമേരിക്ക കിരീടവും സ്വന്തമാക്കിയ അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് മെസി. 2023 ലോകകപ്പോടെ താരം ഫുടബോള്‍ ലോകത്ത് നിന്ന് വിടവാങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തെ മാറ്റി ആരാധകര്‍ക്ക് മെസി സന്തോഷവാര്‍ത്ത നല്‍കിയിരുന്നു.

ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ച 2026 ഫിഫ ലോകകപ്പില്‍ പന്ത് തട്ടാന്‍ മെസി ഉണ്ടാകുമോ എന്നാണ്. ഇതേക്കുറിച്ച് മെസി ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ലയണല്‍ മെസിയുടെ മുന്‍ സഹതാരവും സുഹൃത്തുമായ സെര്‍ജിയോ അഗ്യൂറോ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ്.

‘ലയണല്‍ മെസി അടുത്ത വേള്‍ഡ് കപ്പിലും കളിക്കും എന്നാണ് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും അദ്ദേഹം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തും. പക്ഷെ പഴയ മെസിയാവാന്‍ കഴിയില്ല. പഴയപോലെ കളിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.

എന്നിരുന്നാലും ഫ്രീകിക്കുകള്‍ കൊണ്ടും അസിസ്റ്റുകള്‍ കൊണ്ടും ടീമിനെ സഹായിക്കാന്‍ മെസിക്ക് കഴിഞ്ഞേക്കും. ശാരീരികമായി അതിന് തയ്യാറെടുക്കുക എന്നതാണ് അദ്ദേഹം ചെയ്യേണ്ടത്. മെസി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മെസിക്ക് അതിന് സാധിക്കും,’ സെര്‍ജിയോ അഗ്യൂറോ പറഞ്ഞു.

നിലവില്‍ അമേരിക്കന്‍ ലീഗില്‍ മികച്ച പ്രകടനമാണ് മെസി നടത്തുന്നതെങ്കിലും ഇന്ന് (ഞായര്‍) നടന്ന മത്സരത്തില്‍ അറ്റ്‌ലാന്റ യൂണൈറ്റഡിനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്റര്‍ മിയാമി പരാജയപ്പെട്ടിരുന്നു. ഇതോടെ ക്ലബ് പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം 19 മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

 

Content Highlight: Sergio Aguero Talking About Lionel Messi