| Sunday, 23rd July 2023, 8:35 am

ഇങ്ങേരിത് ഏത് പ്ലാനെറ്റിൽ നിന്നാണ് വരുന്നേ? മെസിയോട് സൂപ്പർ താരത്തിന്റെ മകൻ

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കൻ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ അരങ്ങേറ്റ മത്സരം നടന്നത്. അമേരിക്കൻ ക്ലബ്ബിനായി കളിച്ച ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയ മെസിയെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസവും അർജന്റൈൻ ദേശീയ ടീമിൽ മെസിയുടെ സഹതാരവുമായിരുന്ന സെർജിയോ അഗ്വേറോയുടെ മകൻ ബെഞ്ചമിൻ അഗ്വേറോ മെസിയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം മാച്ചിന്റെ ഏതാനും ചിത്രങ്ങൾ മെസി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനകം 13 കോടി ആരാധകരാണ് പോസ്റ്റ് ലൈക് ചെയ്തിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം കമന്റുകളും. പ്രമുഖരുടേതടക്കം നിരവധിയാളുകളുടെ കമന്റുകൾക്കിടയിലാണ് ബെഞ്ചമിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. നിങ്ങൾ ഏത് ഗ്രഹത്തിൽ നിന്നാണ് വരുന്നത്, ലയണൽ? എന്നാണ് ബെഞ്ചമിൻ തന്റെ ആരാധനാ പാത്രവും പിതാവിന്റെ ഉറ്റ സുഹൃത്തുമായ മെസിയോട് ചോദിക്കുന്നത്.

ലീഗ് കപ്പിലെ ആദ്യ മത്സരത്തില് ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില് പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില് മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര് മയാമി ജയിക്കുകയായിരുന്നു. മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്.

എം.എല്.എസില് ഒറ്റയാള് പോരാട്ടമാണ് മെസി നടത്തിയതെന്നും ലിയോക്ക് മാത്രമെ അതിന് സാധിക്കൂ എന്നും ആരാധകരില് ചിലര് ട്വീറ്റ് ചെയ്തു. മെസിയെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോയെ വിമര്ശിച്ചും ചിലര് രംഗത്തെത്തി. മത്സരത്തിന്റെ ആദ്യ ഇലവനില് മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന് നിമിഷങ്ങള് ബാക്കി നില്ക്കെ റോബേര്ട്ട് ടെയ്ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില് ബെഞ്ചമിന് ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര് കുപ്പായത്തില് ഇതിഹാസം ഇറങ്ങിയത്.

മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യൂറിയല് അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. മികച്ച വരവേല്പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന് ലീഗിലെ തന്റെ ആദ്യ മത്സരത്തില് ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില് മെസി ചാന്റുകള് മുഴങ്ങി.

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്പ്പെടെയുള്ള പ്രമുഖര് മെസിയുടെ മേജര് ലീഗ് സോക്കര് അരങ്ങേറ്റം കാണാനെത്തിയിരുന്നു. അതേസമയം, മത്സരത്തില് ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില് അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില് അഞ്ച് തവണ മാത്രമാണ് ഇന്റര് മയാമിക്ക് ജയിക്കാനായത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയില് ഇന്റര് മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്.

Content Highlights: Sergio Aguero son’s comments on Lionel Messi’s post goes viral

We use cookies to give you the best possible experience. Learn more