ഒടുവില്‍ വിതുമ്പിക്കരഞ്ഞ് വിടവാങ്ങല്‍ പ്രഖ്യാപനം; സെര്‍ജിയോ അഗ്യൂറോ വിരമിച്ചു
Football
ഒടുവില്‍ വിതുമ്പിക്കരഞ്ഞ് വിടവാങ്ങല്‍ പ്രഖ്യാപനം; സെര്‍ജിയോ അഗ്യൂറോ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th December 2021, 5:47 pm

ബാഴ്സലോണ: ബാഴ്സലോണയുടെ അര്‍ജന്റീന ഫുട്ബോള്‍ താരം സെര്‍ജിയോ അഗ്യൂറോ വിരമിച്ചു. 18 വര്‍ഷത്തെ ഫുട്ബോള്‍ കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്.

ഹൃദ്രോഗം സ്ഥിരീകരിച്ചതോടെയാണ് അഗ്യൂറോ കളി മതിയാക്കാന്‍ തീരുമാനിച്ചത്. ബാഴ്സലോണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം വിതുമ്പിക്കരഞ്ഞു.

വിരമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അഗ്യൂറോ പ്രതികരിച്ചത്.

കഴിഞ്ഞ മാസം ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ താരത്തിന് മൂന്നുമാസം കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്ന് ബാഴ്‌സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു.

സ്‌ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGFHTS:  Sergio Aguero announces retirement from football at 33 due to heart condition diagnosis