സിങ്കപൂര്‍: വുമന്‍സ് ടെന്നിസ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ് ഫൈനലില്‍ സെറീന വില്യംസിന് കിരീടം. ഫൈനലില്‍ റുമാനിയയുടെ സിമോണ ഹാലപ്പിനെയാണ് 6-3, 6-0 പോയിന്റോടെ സെറീന പരാജയപ്പെടുത്തിയത്. ഇതിലൂടെ വനിതാ ടെന്നീസ് രംഗത്തെ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാന്‍ സെറീനക്കായി.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഹാലപ്പില്‍ നിന്നേറ്റ പരാജയത്തിന് ഒരു മധുരപ്രതികാരമായി മാറി സെറീനയുടെ വിജയം. ഗ്രൂപ്പ് മത്സരത്തില്‍ 6-0, 6-2 പോയിന്റ് നേടി സെറീനയെ ഞെട്ടിക്കാന്‍ ഹാലപ്പിനു കഴിഞ്ഞിരുന്നു. പക്ഷെ താന്‍ ഇപ്പോഴും ടെന്നീസില്‍ മികച്ച കളിക്കാരിയായി തുടരുന്നതെന്നതെന്തുകൊണ്ടാണെന്ന് സെറീന തെളിയിച്ചു.
“കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഹാലപ്പിനോട് പരാജയപ്പെട്ടു. അതുകൊണ്ട് നന്നായി കളിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് എനിക്ക് മനസ്സിലായി” സെറീന പറഞ്ഞു. “അവര്‍ നന്നായി തുടങ്ങി പക്ഷെ അവരെ തോല്‍പ്പിക്കാന്‍ നന്നായി കളിക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു, എനിക്കതിന് സാധിച്ചു.”സെറീന കൂട്ടിച്ചേര്‍ത്തു
വുമന്‍സ് ടെന്നിസ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ് ഫൈനലിലെ സെറീനയുടെ മൂന്നാമത്തെ വിജയമാണിത്.