| Wednesday, 25th July 2018, 10:51 pm

ഓസിലിന് പിന്നാലെ സെറീനയും; ടെന്നീസിലെ വിവേചനം തുറന്ന് പറഞ്ഞ് സെറീന

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ടെന്നീസിലും വിവേചനമുണ്ടെന്ന് വെളിപ്പെടുത്തലുമായി സെറീന വില്യംസ്. ഉത്തേജക വിരുദ്ധസേന തന്നെ മാത്രം നിരവധി തവണയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും ഇത് വിവേചനമാണെന്നും സെറീന ട്വിറ്ററില്‍ കുറിച്ചു.

” എന്നെ മാത്രം കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇത് വിവേചനമല്ലാതെ മറ്റെന്താണ്. സ്‌പോര്‍ട്ടിലെ “”ശുദ്ധീകരിക്കാനാണെങ്കില്‍”” അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്”.

ALSO READ: അണ്ടര്‍ 19 യൂത്ത് ടെസ്റ്റ്; 332 പന്തില്‍ 282 റണ്‍സ്, റെക്കോഡിലേക്ക് ബാറ്റേന്തി പവന്‍ ഷാ

നേരത്തെ വിംബിള്‍ഡണിന് മുന്‍പ് നടന്ന പരിശോധനയിലും താരം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എല്ലാവരേയും ഒരുപോലെ ടെസ്റ്റിന് വിധേയമാക്കണമെന്നായിരുന്നു ഫൈനലിന് ശേഷം സെറീനയുടെ പ്രതികരണം.

ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് ടെസ്റ്റ് നടന്നത്. ജൂണില്‍ മാത്രം അഞ്ചു തവണ അമേരിക്കന്‍ താരം ടെസ്റ്റിന് വിധേയമായി.

നേരത്തെ ജര്‍മ്മന്‍ ടീമില്‍ കടുത്ത വംശീയ അധിക്ഷേപത്തിന് വിധേയമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സൂപ്പര്‍താരം മെസ്യൂട് ഓസില്‍ ടീം വിട്ടിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more