| Monday, 9th September 2013, 9:24 am

യു.എസ് ഓപ്പണ്‍: സെറീന വില്യംസിന് വനിതാ വിഭാഗം കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് വനിതാ വിഭാഗം യു.എസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി. രണ്ടാം നമ്പര്‍താരം വിക്ടോറിയ അസരങ്കയെ 7-5, 6-7 (6-8), 6-1 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവര്‍ കിരീടംചൂടിയത്. []

അഞ്ചാം തവണയാണ് സെറീന വില്യംസ് യു.എസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കുന്നത്.

രണ്ട് മണിക്കൂര്‍ 45 മിനിട്ടു നീണ്ടുനിന്ന പോരാട്ടത്തി നൊടുവിലാണ് സെറീന അസരെങ്കയെ പരാജയപ്പെടുത്തിയത്.

മുപ്പത്തിയൊന്നുകാരിയായ സെറീനയുടെ 17ാം ഗ്രാന്‍സ്‌ലാം കിരീടവുമാണ് ഇത്. ഒരു ഗ്രാന്‍സ്‌ലാം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിക്ക് കൂടിയാണ് കിരീടനേട്ടത്തോടെ സെറീന അര്‍ഹയായിരിക്കുന്നത്.  മാര്‍ഗരറ്റ് കോര്‍ട്ടിന്റേതായിരുന്നു ഈ നേട്ടം.

അതേസമയം  യു.എസ് ഓപണ്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്  റാഡെക് സ്‌റ്റെപാനക് സഖ്യത്തിന് കിരീടം ലഭിച്ചു. രണ്ടാം സീഡായ അലക്‌സാണ്ടര്‍ പേയ ബ്രൂണോ സോറസ് സഖ്യത്തെ 6-1, 6-3 ന് തോല്‍പിച്ചാണ് നാലാം സീഡായ ഇന്തോചെക് ജോഡി കിരീടം ചൂടിയത്.

പേസിന്റെ മുന്നാം യു.എസ് ഓപണ്‍ കിരീടവും  14ാം ഗ്രാന്‍സ്‌ളാം കിരീടവുമാണിത്‌

We use cookies to give you the best possible experience. Learn more